കോട്ടക്കൽ നിയോജക മണ്ഡലം കൺവെൻഷൻ വളാഞ്ചേരി ബസ്റ്റാന്റിലുള്ള എ .പി . ജെ കോളേജിൽ ചേർന്നു. മുവ്വായിരത്തിലധികം അന്തേവാസികളെ സംരക്ഷിക്കുന്ന കൊല്ലം കൊട്ടാരക്കര കലയപുരത്തുള്ള ആസ്ഥാന മന്ദിരം സന്ദർശിക്കുന്നതിന് തീരുമാനമെടുത്തു. പറശ്ശേരി അസൈനാർ അധ്യക്ഷത വഹിച്ച കൺവെൻഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു.
ഉദയ കുമാർ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. അഷ്റഫ് മനരിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ശ്രീകുമാർ മാസ്റ്റർ , ശിവരാമൻ പൊന്മള, സുലൈഖ മൂന്നിയൂർ, കെ.പി ലക്ഷ്മണൻ, തുടങ്ങിയവർ സംസാരിച്ചു. സത്യൻ മാസ്റ്റർ സ്വാഗതവും ഷാഹിദ് നന്ദിയും പറഞ്ഞു.
കോട്ടക്കൽ നിയോജക മണ്ഡലം ഭാരവാഹികളായി പ്രസി , കെ.പി.വേലായുധൻ വൈ.' പ്രസി , 1. ഷാഹിദ് വളാഞ്ചേരി 2. രാജൻ പി നായർ മാസ്റ്റർ, 3. കദീജ കെ. പി, ജനറൽ സെക്രട്ടറി എൻ. കെ അഷ്റഫ് എന്ന കുഞ്ഞുട്ടി, സെക്രട്ടറി 1.ഹമീദ് ടി.പി, 2. വാസു കളരിക്കൽ, 3.ആയിശ മങ്കേരി, 4. നാസർ മാസ്റ്റർ വി.എ ഖജാൻജി , അസൈനാർ പി
മിഡിയ കോഡിനേറ്റർ
ഇ ടി അഷ്റഫ്
ജില്ലാ സമിതി അംഗളായി
1 , അഷ്റഫ് താജ് 2 , ശിവരാമൻ പൊന്മള , 3 , ശ്രീകുമാർ മാസ്റ്റർ ,4 , കാദർ കെ.വി എന്നിവരെ തിരഞ്ഞെടുത്തു