മണിപ്പൂർ ജനതക്ക് പുഴച്ചാൽ എസ് എഫ് സി ക്ലബ്ബിന്റെ ഐക്യദാർഢ്യം

വേങ്ങര: മണിപ്പൂർ വംശീയ അതിക്രമത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പുഴച്ചാൽ എസ് എഫ് സി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണിപ്പൂർ ജനതക്ക് വേണ്ടി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
ക്ലബ്ബ് വൈസ് പ്രസിഡന്റ്‌ നവാസ് വി.കെ അധ്യക്ഷത നിർവഹിച്ചു. ക്ലബ്ബ് സെക്രട്ടറി സിനാൻ എ.കെ സ്വാഗതം പറഞ്ഞു. ക്ലബ്ബ് ഹെല്പ് ഡെസ്ക് എക്സിക്യൂട്ടീവ് അംഗം
സുബൈർ ഐക്യദാർഡ്യ സദസ്സ് ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് മെമ്പർമാരായ
ശരീഫ്, ഷിഫാൻ, ഫഹീം, നൂറുദ്ദീൻ സമീർ, ആദിൽ, ഉബൈദ്, മൻസൂർ ഷബീബ്, ഷാനു തങ്ങൾ, ഫിറോസ് തങ്ങൾ എന്നിവർ പങ്കെടുത്തു. ക്ലബ്ബ് ജി സി സി അംഗം മുർഷിദ്.ടി നന്ദി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}