ബഹിരാകാശ ശാസ്ത്ര പ്രദർശനം നടത്തി

വേങ്ങര: കോഴിക്കോട് പ്ലാനെട്ടോറിയവുമായി സഹകരിച്ച് കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് സ്കൂളിൽ ജൂലൈ 27, 28, 29 തീയതികളിൽ ബഹിരാകാശ ശാസ്ത്ര പ്രദർശനം നടത്തി. മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 5000 തോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പ്രസ്തുത പരിപാടി  വാർഡ് മെമ്പർ കെ വി ഉമ്മർകോയ ഉദ്ഘാടനം ചെയ്തു. 

മാനേജർ കെ പി അബ്ദുൽ മജീദ്, പ്രിൻസിപ്പൽ ഷാജൻ ജോർജ്, ഹെഡ്മാസ്റ്റർ ഗിരീഷ്കുമാർ പി സി, പി ടി എ പ്രസിഡന്റ് മൊയ്‌തീൻ കുട്ടി, ഡെപ്യൂട്ടി എച്ച് എം ഗീത എസ്  എന്നിവർ പ്രസംഗിച്ചു.

ഉപജില്ല ശാസ്ത്ര സെക്രട്ടറി
ഡോ. ഇ.ക്കെ സിമിൽ റഹ്മാൻ , ഷാജിത്ത് ,ഗ്ലോറി, ജോഷിത്, കെ പി ജസീം, ഷംന, സൂരജ് എൽ എസ്,ശരണ്യ പി ടി, സഫ, റോനക്ക് കെ ടി, മായ, സുഹ്‌റ, അഞ്ജലി, ബരീര, ശോഭിത, സാബിക്ക്, റിയാസ്, മുഹമ്മദ്, മിനി, പ്രിൻസി എന്നിവർ നേതൃത്വം നൽകി.

പ്രദർശനം വിവിധ സ്കൂളുകളിൽ നിന്ന് വന്ന അനേകം ശാസ്ത്ര കുരുന്നുകൾക്ക് വെളിച്ചമേകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}