കോഴിമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടണം: പഞ്ചായത്ത് ഓഫിസിലേക്ക് പരിസരവാസികളുടെ മാർച്ച്

വേങ്ങര: കണ്ണമംഗലം വട്ടപ്പൊന്തയിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിസരവാസികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മാലിന്യം സംസ്കരിക്കുന്ന സമയത്ത് പുറത്ത് വരുന്ന ദുർഗന്ധം പരിസരവാസികളിൽ ഛർദ്ദിയടക്കം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് ഇവരുടെ പരാതി.

ജില്ല കലക്ടർ, ഡി.എം.ഒ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് പരാതി നൽകിയിട്ടും പരിഹാരമാവാത്ത സാഹചര്യത്തിലാണ് വീട്ടമ്മമാരടക്കം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിയത്.

ഓഫിസ് പരിസരത്ത് നടന്ന ധർണ ചേനപ്ര മുജീബ് ഉദ്ഘാടനം ചെയ്തു. ജിഷ മൂഴിക്കൽ പറാഞ്ചേരി അധ്യക്ഷത വഹിച്ചു. ബഷീർ നെയ്യൻ, പി. സുമതി, സമീർ ചുക്കൻ, അബ്ദുൽ മജീദ് പുള്ളാട്ട്, പി. ഹുസൈൻകുട്ടി, പി.കെ. ദാക്ഷായണി, മായ പുളിക്കൽകണ്ടി, കെ. സരസ്വതി, സൈഫു പുള്ളാട്ട്, ബുഷ്റ വട്ടപ്പൊന്ത, എ.കെ. അഞ്ജു എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}