നടൻ വിനായകനെതിരെ കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് വേങ്ങര പോലീസിൽ പരാതി നൽകി

വേങ്ങര: ഉമ്മൻ ചാണ്ടിയെ വളരെ മോശമായ രീതിയിൽ അധിക്ഷേപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച നടൻ വിനായകനെതിരെ കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി വേങ്ങര പോലീസിനും മലപ്പുറം ഡിവൈഎസ്പിക്കും പരാതി നൽകി.

ഉമ്മൻ ചാണ്ടിയുടെ മരണത്തെ  കുറിച്ച് അപകീർത്തി പരവും അസഭ്യവുമായ ഭാഷ ഉപയോഗിച്ചും അല്ലാതെയും സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടത്തി എന്നതാണ് പരാതി, നടനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.

ജില്ലാ ചെയർമാൻ പി പി ആലിപ്പു, കെ.പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് വേങ്ങര നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറ, ബ്ലോക്ക് ജനറൽ സൊക്രട്ടറി റാഫി കൊളക്കാട്ടിൽ, സിദ്ധീഖ് സി.പി, കാപ്പൻ മുസ്തഫ,ബാവ തോട്ടയിൽ എന്നിവരാണ് വേങ്ങര പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}