വളാഞ്ചേരിയിൽ നിന്നും പടപ്പറമ്പിലേയ്ക്ക് പോവുകയായിരുന്ന ബസ്സാണ് നിയന്ത്രണം വിട്ട് വളാഞ്ചേരി സി.എച്ച് ആശുപത്രിയ്ക്കു സമീപം അപകടത്തിൽ പെട്ടത്.
ഗർഭിണിയടക്കം പതിനഞ്ചോളം പേരെ വളാഞ്ചേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കരേക്കാട് സി.കെ.പാറ സ്വദേശികളായ ആദിൽ, വിഷ്ണുനാഥ്, വലിയ കുന്ന് സ്വദേശികളായ പ്രജിത, ഷീബ, വൈക്കത്തൂർ
സ്വദേശി വത്സല, വെങ്ങാട് സ്വദേശി സുൽഫത്ത്, ഒറ്റപ്പാലം സ്വദേശി സന്തോഷ്, റഫീഖ് എന്നിവർക്കാണ് പരിക്കേറ്റത്.