കണ്ണമംഗലം: ശാസ്ത്ര പ്രദർശനത്തോടനുബന്ധിച്ച് വട്ടപൊന്ത എം ഇ എസ് സെൻട്രൽ സ്കൂളിൽ വിവിധയിനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ ഉണ്ടാക്കിയ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ എന്നിവ ഏറെ കൗതുകം നിറഞ്ഞതായി.
പാഠപുസ്തകത്തിനൊപ്പം നിത്യ ജീവിതത്തിന്റെ മാതൃകാ മാർഗങ്ങളും ശാസ്ത്ര അവബോധവും, കുട്ടികളിലെ അന്തർലീനമായ സർഗവാസനകൾ പരിപോഷിക്കാനും ഇതിലൂടെ സാധിച്ചു.
സയൻസ് അധ്യാപികമാരായ റഹ്മത്ത് ടീച്ചർ, ഷമീന ടീച്ചർ എന്നിവർ നേതൃത്വം നൽകിയ പരിപാടി സ്കൂൾ ജോയിന്റ് സെക്രട്ടറി നജ്മുദ്ദീൻ കല്ലിങ്ങൽ ഉദ്ഘടനം ചെയ്തു. പ്രധാനാധ്യാപകൻ മുഹമ്മദ് ശരീഫ്, കോർഡിനേറ്റർ വർക്കി , വിപിൻ എന്നിവർ സംസാരിച്ചു.