കണ്ണമംഗലം പഞ്ചായത്ത് വനിതാലീഗ് പ്രതിഷേധസംഗമം നടത്തി

കണ്ണമംഗലം: മണിപ്പൂർ വർഗ്ഗീയ കലാപത്തിനും വംശഹത്യക്കുമെതിരെ കണ്ണമംഗലം പഞ്ചായത്ത് വനിതാലീഗ് പ്രതിഷേധസംഗമം നടത്തി. അച്ഛനമ്പലം  മുസ്ലിം ലീഗ് ഓഫിസിലെ ഖായിദേ മില്ലത്ത് കോൺഫ്രൻസ് ഹാളിൽ വെച്ച്, പഞ്ചായത്ത് വനിതാലീഗ് പ്രസിഡന്റ് റഹിയാനത്ത് തയ്യിലിന്റെ അധ്യക്ഷതയിൽ വേങ്ങര  മണ്ഡലം വനിതാലീഗ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം വനിതാലീഗ് വൈസ് പ്രസിഡന്റ് ആസ്യ, പഞ്ചായത്ത് വനിതലീഗ് സെക്രട്ടറി ശംസിയ, വൈസ് പ്രസിഡന്റ് ഖദീജ ചുക്കൻ, ട്രഷറർ സോഫിയ മെമ്പർമാരായ അഡ്വ.ഫാത്തിമ നജ്ല, ഫാത്തിമ സഹല, ഹാജറ, ഉമൈമത്ത് ബിന്ദു, ജയശ്രീ എന്നിവർ സംസാരിച്ചു.

തുടർന്ന് റോഡിൽ പ്രതിഷേധ മുദ്രാവാക്യം വിളിച്ചുകൊണ്ട് മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}