മുഅല്ലിം ഡേ സംഗമവും ഫണ്ട് ശേഖരണം നടത്തി

വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് ഇർഷാദു സിബിയാൻ ഹയർസെക്കണ്ടറി മദ്രസയിൽ മുഅല്ലിം ഡേ സംഗമവും ഫണ്ട് ശേഖരണം ഉദ്ഘാടനവും സംഘടിപ്പിച്ചു.

പ്രസ്തുത പരിപാടി മഹല്ല് പ്രസിഡന്റ് കെ കെ കുഞ്ഞിമുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ മദ്രസ സദർ മുഅല്ലിം മുസ്തഫ ഫൈസി മുടിക്കോട് പ്രാർത്ഥന നിർവഹിച്ച് ഉദ്ഘാടനം ചെയ്തു.

അഷ്റഫ് മൗലവി എടയാറ്റൂർ സ്വാഗത ഭാഷണം നടത്തി. അബ്ദുറഹ്മാൻ ദാരിമി ഊരകം സന്ദേശ പ്രഭാഷണം നിർവഹിച്ചു. ഇസ്ഹാഖലി ഫൈസി കുണ്ടൂർ, ഷാഫി ഫൈസി പാണ്ടിക്കാട് എന്നിവർ ആശംസ പ്രസംഗം നടത്തി.

മുഹമ്മദ് കുട്ടി ഹാജി കെ കെ, മൊയ്തീൻ ഹാജി സി ടി, മുഹമ്മദ് കെ കെ. സൈദു ഹാജി കെ കെ, അബ്ദുൽ മജീദ് കുഴിക്കാട്ടിൽ, കോയാക്ക പി സി, മുഹമ്മദ് കുട്ടി, കെ കെ മുഹമ്മദ് സാദിഖ് കോടിയാട്ട്, ഹംസാക്ക  പി, ഉമ്മർ എം ടി, അൻവർ കെ കെ, റഫീഖ് എ കെ, അനസ് ചാലിൽ, മുനീർ മങ്കട, ഷെരീഫ് കുഴിക്കാട്ടിൽ, യൂസുഫ് എ കെ തുടങ്ങി മദ്രസ കമ്മിറ്റി ഭാരവാഹികളും പൂർവ്വ വിദ്യാർത്ഥികളും എസ്കെഎസ്എസ്എഫ്, എസ് കെ എസ് ബി വി പ്രവർത്തകരും മദ്രസ വിദ്യാർത്ഥികളും പങ്കെടുത്ത മുഅല്ലിം ഡേ ദിനാചരണ സംഗമത്തിൽ ഉസ്താദുമാർക്ക് മദ്രസ പൂർവ്വ വിദ്യാർത്ഥി നൽകിയ അനുമോദനവും നൽകി ജംഷീർ കെ കെ നന്ദി പറഞ്ഞ്. മധുര വിതരണവും നടത്തി പരിപാടി സമാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}