വേങ്ങര പോലിസ് സ്റ്റേഷനിലേക്ക് വേങ്ങര, പറപ്പൂർ കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു

വേങ്ങര: പിണറായി വിജയൻ സർക്കാരിന്റെ ജനദ്രോഹ നടപടികൾ തുറന്ന് കാട്ടുന്ന കോൺഗ്രസ്സ് നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കുമെതിതെ കള്ളകേസുകൾ ചുമത്തുന്ന പോലിസ് നടപടികളിൽ പ്രതിഷേധിച്ച് കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തുന്നതിന്റെ ഭാഗമായി കെ.പി.സി.സി യുടെ ആഹ്വാനപ്രകാരം വേങ്ങര പോലിസ് സ്റ്റേഷനിലേക്ക് വേങ്ങര, പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. 

പ്രതിഷേധ യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.എ അറഫാത്ത്,പി.എ ചെറിത്,നാസർ പറപ്പൂർ,വി .പി അബ്ദുൽ റഷീദ്,എ.കെ.എ നസീർ,മുസ്ല.ടി.എടപ്പനാട്ട്,രാധാക്രഷ്ണൻ മാസ്റ്റർ,എൻ.പി ചിന്നൻ.പി.പി ആലിപ്പു,റാഫി കൊളക്കാട്ടിൽ,പി.കെ ഹാഷിം,പി.പി സഫീർ ബാബു,മൊയ്ദീൻകുട്ടി മാട്ടറ, അഡ്വ പ്രജിത്ത്,സി.ടി മൊയ്തീൻ എന്നിവർ നേത്യത്വം നൽകി. നേതാക്കൾ അറസ്റ്റ് വരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}