തിരൂർ ബസ് സ്റ്റാന്റിലെ ശുചിമുറി പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് തിരൂരിൽ ബസ് പണിമുടക്ക്. തിരൂർ ബസ് സ്റ്റാൻഡിൽ നിന്ന് ഓടിത്തുടങ്ങുന്ന എല്ലാ ബസുകളും സമരത്തിൽ പങ്കെടുക്കുമെന്നു സംയുക്ത തൊഴിലാളി നേതാക്കൾ അറിയിച്ചു.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതും റോഡുകളുടെയും പാലങ്ങളുടെയും പണി വേഗത്തിലാക്കാത്തതും പണിമുടക്കിനു കാരണമാണ്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ഒരാഴ്ച മുൻപ് തൊഴിലാളികൾ ബസ് സ്റ്റാൻഡ് ഉപരോധിച്ചിരുന്നു. തുടർന്ന് പണിമുടക്ക് നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.