വ്യാപാരിവ്യവസായിഏകോപന സമിതി വേങ്ങര യൂണിറ്റ് നിവേദനം നല്‍കി

വേങ്ങര: വേങ്ങര ടൗണിൽ രാത്രികാല തെരുവ് വിളിക്കുകൾ എത്രയും പ്പെട്ടെന്ന് നന്നാക്കുക, എല്ലാ പോസ്റ്റിലും ലൈറ്റ് ഫിറ്റ് ചെയ്ത് ടൗണിൽ വെളിച്ചം പുനഃസ്ഥാപിക്കുക, ടൗണിലെ അഴുക്ക്ചാലിന്റെ സ്ളാബ് മാറ്റി മാലിന്യം നീക്കം ചെയ്യുക, ടൗണിലുളള തെരുവ് കച്ചവടങ്ങൾ മാറ്റി 
അവർക്ക് പ്രത്യേക സ്ഥലം കാണിച്ച് കൊടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് നേതാക്കളായ പ്രസിഡന്റ് അസീസ് ഹാജി, ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജി എം കെ, വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞുട്ടി എന്നിവരടങ്ങിയ പ്രത്യേക സംഘം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന് നിവേദനം നല്‍കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}