തിരൂരങ്ങാടി: കുട്ടികളുടെ പഠനവിടവ് നികത്തുന്നതിനായി അഞ്ചാം തരം മുതൽ ഒൻപതാം തരം വരെയുള്ളവർക്കായി തിരൂരങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ നടപ്പാക്കുന്ന 'വിജയസ്പർശം' പദ്ധതിയുടെ ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭ ഡിവിഷൻ കൗൺസിലർ സി.പി. സുഹ്റാബി നിർവഹിച്ചു.
രക്ഷിതാക്കളുടെ സംഗമത്തിൽ പി.ടി.എ. പ്രസിഡണ്ട് പി.എം. അബ്ദുൽ ഹഖ് , എസ്.എം.സി. ചെയർമാൻ അബ്ദുറഹീം പൂക്കത്ത്, പ്രഥമാധ്യാപിക കെ.കെ. മിനി, സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദു എന്നിവർ സംസാരിച്ചു.
എസ്.ആർ.ജി. കൺവീനർ അബ്ദുന്നാസർ ചെമ്പയിൽ പദ്ധതി വിശദീകരിച്ചു. 'വിജയസ്പർശം' കൺവീനർ സി.പി. പ്രവീൺ കുമാർ പരിപാടികൾക്ക് നേതൃത്വം നൽകി.