"അക്ഷരം" ഊരകം കീഴ്മുറി ജി.എം.എൽ.പി. സ്കൂൾ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ചെയ്തു

ഊരകം: ഊരകം കീഴ്മുറി ജി.എം.എൽ.പി. സ്കൂളിൽ "അക്ഷരം'' വിദ്യാരംഗം ക്ലബിൻ്റെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഊരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ മൈമൂനത്ത് നിർവ്വഹിച്ചു.
      
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണിത്.       
         
മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. സ്കൂളിലെ ഒരു അധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നത്. 

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായന കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.
         
സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രഥമാധ്യാപകൻ സി.അബ്ദുൽ റഷീദ് സാറിൻ്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സംഗമത്തിൽ പുസ്തകങ്ങളുടെ ചങ്ങാതി എന്നറിപ്പെടുന്ന യുവസാഹിത്യകാരനും നിരൂപകനുമായ ഹനീഫ ചെറുമുക്ക് വിശിഷ്ട അതിഥിയായി പങ്കെടുത്ത് വിദ്യാർത്ഥികളുമായി വായനാ അനുഭവങ്ങൾ പങ്കുവെച്ചു.
   
പരിപാടികൾക്ക് കൺവീനർ ശ്രീജ ടീച്ചർ, സംഗീത ടീച്ചർ, അബ്ദുറഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}