സ്മാർട്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു

ഊരകം: ഊരകം കീഴ്മുറി ജി. എൽ. പി. സ്കൂളിൽ 2023- 24 അധ്യയനവർഷത്തിൽ അഞ്ച് ക്ലാസ് റൂമുകൾ സ്മാർട്ട് ആക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വേങ്ങര നിയോജക മണ്ഡലം എംഎൽഎ പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ബെൻസീറ ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മൻസൂർ കോയ തങ്ങൾ, ജനപ്രതിനിധികളായ ടിവി ഹംസ, സൈതലവി പി പി, ഷിബു എൻടി എന്നിവരും സോമനാഥൻ മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, പിടിഎ പ്രസിഡന്റ് ഹാരിസ് വേരങ്ങൽ ,വൈസ് പ്രസിഡന്റ് എൻ പി മുനീർ എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഹെഡ്മാസ്റ്റർ മജീദ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശോഭന കെ വി നന്ദിയും അർപ്പിച്ച് സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}