വെങ്കുളം സ്വദേശി നാലാം ക്ലാസ്സുകാരി നജ്‌വക്ക് ദേശീയ റെക്കോർഡ്

വേങ്ങര: വെറും 5 മിനുട്ട് കൊണ്ട് 100 ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാണ് ടാലെന്റ് റെക്കോർഡ് ബുക്ക്ന്റെ ദേശീയ റെക്കോർഡിൽ നജ്‌വ ഇടം പിടിച്ചത്. ജി.എം.എൽ.പി കാരാത്തോട് വിദ്യാർത്ഥിനിയായ വെങ്കുളം സ്വദേശിയായ നജ്‌വ മാട്ട്ര ശറഫലിയുടെയും നുസ്രത്തിൻ്റെയും മകളാണ്. 

വെങ്കുളം ബി സ്മാർട്ട് അബാക്കസ്ൽ അധ്യാപിക
ബുഷ്‌റയുടെ(venkulamnear navodaya .8111932724) ശിക്ഷണത്തിലാണ് നജ്‌വ അബാകസ് പരിശീലനം നടത്തുന്നത്. 

(The most number of students calculating 500 digit in maths with in short time) കണക്കിലെ 500 അക്കങ്ങൾ കുറഞ്ഞ സമയം കൊണ്ട് കാൽക്കുലേറ്റ് ചെയ്യുന്ന കാറ്റഗറിയിലാണ് ദേശീയ റെക്കോർഡ്. ബി സ്മാർട്ട് അബാക്കസ്ന് വേണ്ടി  റെക്കോർഡ് അറ്റംപ്റ്റിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും സെലക്റ്റ് ചെയ്യപ്പെട്ട 254 വിദ്യാർത്ഥികളും റെക്കോർഡ് സ്വന്തമാക്കി. എറണാകുളം മുൻസിപ്പൽ കോർപറേഷൻ ടൗൺഹാളിൽ നടന്ന ചടങ്ങിൽ ടാലെന്റ്റ് റെക്കോർഡ് ടീം അംഗമായ രക്ഷിത ജയിൻ  (From Rajasthan) സർട്ടിഫിക്കറ്റ് കൈമാറി.

ചടങ്ങിൽ എറണാകുളം എം പി ഹൈബി ഈഡൻ, മേയർ അഡ്വ. എം അനിൽകുമാർ , എം എൽ എ ശ്രീ ടി ജെ വിനോദ് , ഗിന്നസ് സത്താർ ആദൂർ, വിന്നർ ശരീഫ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}