അംഗൻവാടി കുട്ടികൾക്ക് പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു

വേങ്ങര: ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷണം വീട്ടുവളപ്പില്‍ നിന്നുതന്നെ എന്ന ലക്ഷ്യത്തോടെ "ഓണത്തിന് ഒരു മുറം പച്ചക്കറി" പദ്ധതിയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് 14-വാർഡ് പുക്കുളം ബസാർ അംഗൻ l വാടിയിലെ കുട്ടികൾക്ക് പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു.

എല്ലാവരെയും കര്‍ഷകരാക്കുക എല്ലായിടവും കൃഷിയിടം ആക്കുക എന്നതാണ് പദ്ധതിയുടെ സന്ദേശം.
വാർഡ് മെമ്പർ ആസ്യാ മുഹമ്മദ്, അൻവർ മാട്ടിൽ,മുഹമ്മദ് പാറയിൽ, അംഗൻ വാടി വർക്കർ ശ്യാമള, ഹെൽപ്പർ അനിത എം.പി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}