വയോജനങ്ങൾക്ക് കർക്കിടക ഔഷധക്കഞ്ഞി വിതരണം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ആയുർവേദ ഹോസ്പിറ്റലും വേങ്ങര സായംപ്രഭാ ഹോമും സ്സംയുക്തമായി   പഞ്ചായത്തിലെ വയോജനങ്ങൾക്ക് കർക്കിടക ഔഷധക്കഞ്ഞി വിതരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. 

പഞ്ചായത്ത് പ്രസിഡൻ്റ് അസീന ഫസൽ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞുമുഹമ്മദ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം , ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ആരിഫ എം , വാർഡ് മെമ്പർമാരായ ചോലക്കൽ റഫീഖ് മൊയ്തീൻ, കുറുക്കൻ മുഹമ്മദ് , നുസ്രത്ത്, മടപ്പള്ളി മജീദ്, ഉണ്ണികൃഷ്ണൻ എം പി, ഉമ്മർ കോയ തുടങ്ങിയ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പരിപാടിയിൽ ആശംസകൾ അറിയിച്ചു.

നൂറിൽപരം വയോജനങ്ങൾക്ക്  നിരവധി ഔഷധ കൂട്ടോട് കൂടി ഉണ്ടാക്കിയ ഔഷധകഞ്ഞി പരിപാടിയിൽ വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}