എം.എസ്.എഫ് മണ്ഡലം കമ്മറ്റിയെ അനുമോദിച്ചു

വേങ്ങര: എം എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ മണ്ഡലം കമ്മറ്റികളുടെ പ്രവർത്തന മികവിന് ഏർപ്പെടുത്തിയ ഗ്രേഡിങ് സിസ്റ്റത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ വേങ്ങര മണ്ഡലം എം എസ്.എഫ്  കമ്മറ്റിയിയെ മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡൻ്റ് പി.കെ അസ് ലു ഉപഹാരം നൽകി. 

ജില്ലാ സെക്രട്ടറി എ.പി.ഉണ്ണികൃഷണൻ, മണ്ഡലം ഭാരവാഹികളായ ടി.മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ മാസ്റ്റർ, ആവയിൽ സുലൈമാൻ, ചാക്കീരി ഹർഷൽ, കെ.പി കുഞ്ഞാലൻകുട്ടി, എം.കമ്മുണ്ണി ഹാജി, സംസ്ഥാന കമ്മറ്റി ഭാരവാഹികളായ എം.എം.കുട്ടി മൗലവി, കെ.എം കോയാമു, യൂത്ത് ലീഗ് സെക്രട്ടറി പുള്ളാട്ട് ഷംസു, അലി കുഴിപ്പുറം, കെ.എം അബ്ദുസ്സലാം, ഷൗക്കത്ത് കടമ്പോട്ട്,
മണ്ഡലം എം.എസ്.എഫ് ഭാരവാഹികളായ എൻ കെ നിഷാദ്, സൽമാൻ കടമ്പോട്ട്, ആമിർ മാട്ടിൽ,ആബിദ് കൂന്തല ,ആഷിക് കാവുങ്ങൽ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}