കൊളപ്പുറത്ത് ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു

എ ആർ നഗർ: സേവ് മണിപ്പൂർ ക്യാമ്പയിന്റെ ഭാഗമായി, എൽ ഡി എഫ് വേങ്ങര മണ്ഡലം 
കമ്മിറ്റിയുടെ നേതൃത്വത്തിൽ 
ജനകീയ പ്രതിരോധ കൂട്ടായ്മ 
എ ആർ നഗർ പഞ്ചായത്തിലെ കൊളപ്പുറത്ത് സംഘടിപ്പിച്ചു.

ജനതാ ദൾ സെക്കുലർ സംസ്ഥാന സെക്രട്ടറി കെ വി ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
സിപിഐ നേതാവ് യു.ബാലകൃഷ്ണൻ അധ്യക്ഷനായി.

വി ടി സോഫിയ, അബ്ദുസമദ്,  സബാഹ്  കുണ്ടുപുഴക്കൽ, 
സി പി രാധകൃഷ്ണൻ, പ്രകാശ് കുണ്ടൂർ, അനിൽ കുമാർ,
കെ സി സൈതലവി എന്നിവർ സംസാരിച്ചു.

സിപിഐഎം വേങ്ങര ഏരിയ സെക്രട്ടറി കെ ടി അലവിക്കുട്ടി സ്വാഗതവും കെ പി സമീർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}