മൺസൂൺ ബമ്പർ; പത്ത് കോടിയുടെ ഒന്നാം സമ്മാനം പരപ്പനങ്ങാടിയിലെ ഹരിത കർമസേന അംഗങ്ങൾക്ക്

മലപ്പുറം: മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റ് ഒന്നാം സമ്മാനം മലപ്പുറം പരപ്പനങ്ങാടിയില്‍. പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂട്ടായെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ - MB 200261 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. 250 രൂപയായിരുന്നു ടിക്കറ്റ് വില.


പാലക്കാട് വച്ച് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഇത്തവണ 27 ലക്ഷം മൺസൂണ്‍ ബംപര്‍ ടിക്കറ്റുകളാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടിച്ചിരുന്നത്. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}