താനൂർ ബോട്ടപകടം: ദുരിതബാധിതർക്ക് വീടുകളൊരുങ്ങുന്നു

പരപ്പനങ്ങാടി: താനൂർ ബോട്ട് ദുരന്തത്തിൽ 11 പേർ മരിച്ച പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിനുള്ള രണ്ട് വീടുകളുടെ പ്രവൃത്തി ആരംഭിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർമിക്കുന്ന വീടുകളുടെ പ്രവൃത്തി ഉദ്‌ഘാടനം പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രാർഥനയോടെ നിർവഹിച്ചു.

ഭാര്യയും കുട്ടികളും മരിച്ച സെയ്തലവിക്കും സിറാജിനുമാണ് വീട്. സെയ്തലവിക്ക് നേരത്തെ വീടിന് തറയിട്ടിരുന്നു. സെയ്തലവിയുടെ വീടിന്റെ കട്ടില വെക്കലും സിറാജിന്റെ വീടിന്റെ ശിലാസ്ഥാപനവുമാണ് നിർവഹിച്ചത്. മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എൽ.എ, ജില്ല ഉപാധ്യക്ഷൻ പി.എസ്.എച്ച്. തങ്ങൾ, ബ്രീസ് ഹോൾഡിങ്സ് ചെയർമാൻ റഷീദലി ബാബു പുളിക്കൽ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}