വയോജനങ്ങളെ ചേർത്ത് പിടിച്ച് വേങ്ങര ഗ്രാമപഞ്ചായത്തിന്റെ നൂതന പദ്ധതികൾ

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2023- 24 വർഷത്തെ വാർഷിക  പദ്ധതിയിൽ വയോജനങ്ങൾക്ക് വേണ്ടി വ്യത്യസ്തമായ നൂതന പ്രോജക്ടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ ബിപിഎൽ കുടുംബത്തിൽപ്പെട്ട വയോജനങ്ങൾക്ക് പോഷകാഹാര കിറ്റ് നൽകുന്നതിനുവേണ്ടി 10 ലക്ഷം രൂപ, വയോജനങ്ങൾക്ക് ഈസി ചെയർ നൽകുന്നതിന് 9 ലക്ഷം രൂപ, വയോജനങ്ങൾക്ക് ഉല്ലാസയാത്രയ്ക്ക് ഒരു ലക്ഷം രൂപ, വയോജന കലോത്സവത്തിന് 50000 രൂപ എന്ന തോതിൽ ഫണ്ട് വെച്ച് സർക്കാരിൽ നിന്ന് അംഗീകാരം വാങ്ങിയത്. വയോ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ച  വേങ്ങര കഴിഞ്ഞ ഏതാനും വർഷങ്ങളായി വയോജനങ്ങൾക്ക് വേണ്ടി വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.

നിലവിലെ പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾ വയോജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ടാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഒട്ടനവധി വ്യത്യസ്ത പരിപാടികളാണ് വയോജനങ്ങൾക്ക് വേണ്ടി ഗ്രാമപഞ്ചായത്ത് ചെയ്തുവരുന്നത്. ഈ ഭരണ സമിതിയുടെ കഠിനമായ പ്രയത്നത്തിന്റെ ഭാഗമായിട്ടാണ് വയോ സൗഹൃദ പഞ്ചായത്തായി വേങ്ങരയെ മാറ്റിയത് ഇത് തുടരുന്നതിനു വേണ്ടി വ്യത്യസ്ത പരിപാടികളായി ഇനിയും മുന്നോട്ടു പോകും 

✍️ഹസീന ഫസൽ പ്രസിഡൻ്റ് വേങ്ങര ഗ്രാമ പഞ്ചായത്ത്

കുട്ടികളുടെയും, ഭിന്നശേഷിക്കാരുടെയും കലോത്സവം വൻ വിജയമാക്കിമാറ്റുവാൻ 
 കഴിഞ്ഞ വർഷങ്ങളിൽ ഈ ഭരണസമിതിക്ക് സാധിച്ചിട്ടുണ്ട് , ഇതിൽനിന്ന് വ്യത്യസ്തമായി ഈ വർഷം  വയോജനങ്ങൾക്ക്  കലോത്സവം നടത്തുന്നതിന് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഇത് മാതൃകാപരമായ പ്രവർത്തനമാണ് ഈ കലോത്സവം. വിജയിപ്പിക്കുന്നതിന് വേണ്ടി എല്ലാവരുടെ സഹകരണം പ്രതീക്ഷിക്കുന്നു.

✍️എ കെ സലിം ക്ഷേമക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

വയോജന കലോത്സവത്തിന്റെ മുന്നോടിയായി  വേങ്ങര ഗ്രാമപഞ്ചായത്തിൽ സായംപ്രാഭാ ഹോമും കുടുംബശ്രീയും , ഐസിഡിഎസ് സംയുക്തമായി എല്ലാ അംഗനവാടികളും കേന്ദ്രീകരിച്ച് 39 വയോ ക്ലപ്പുകൾ രൂപീകരിക്കും . ഇതോടുകൂടി സായംപ്രഭാ ഹോമിന്റെ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും കൃത്യമായി എത്തും.

✍️ഇബ്രാഹീം എ കെ കെയർ ഗീവർ സായംപ്രഭാ ഹോം
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}