മലപ്പുറം ജില്ലക്ക് 53 ബാച്ചുകൾ കൂടി; ലഭിക്കുക 3,180 സീറ്റ്

മ​ല​പ്പു​റം: ജി​ല്ല​യി​ൽ 16 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി പു​തു​താ​യി 53 ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ചു. ഹ്യു​മാ​നി​റ്റീ​സി​നാ​ണ് കൂ​ടു​ത​ൽ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച​ത്. 32 ബാ​ച്ചു​ക​ളു​ണ്ട്. കൊ​മേ​ഴ്സി​ന് 17ഉം ​സ​യ​ൻ​സി​ന് നാ​ലും ബാ​ച്ചു​ക​ളു​ണ്ട്. നി​ല​മ്പൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ് കൂ​ടു​ത​ൽ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച​ത്. ഏ​ഴ് ബാ​ച്ചു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. പൊ​ന്നാ​നി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത് -അ​ഞ്ച് ബാ​ച്ചു​ക​ളു​ണ്ട്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള താ​നൂ​ർ, തി​രൂ​ര​ങ്ങാ​ടി, കോ​ട്ട​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ല് വീ​തം ബാ​ച്ചു​ക​ളു​ണ്ട്.

മ​ല​പ്പു​റം, മ​ഞ്ചേ​രി, വ​ണ്ടൂ​ർ, കൊ​ണ്ടോ​ട്ടി, പെ​രി​ന്ത​ൽ​മ​ണ്ണ, ത​വ​നൂ​ർ, വേ​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്ന് വീ​തം ബാ​ച്ചു​ക​ളാ​ണ്. തി​രൂ​ർ, ഏ​റ​നാ​ട്, വ​ള്ളി​ക്കു​ന്ന്, മ​ങ്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട് വീ​തം ബാ​ച്ചു​ക​ളു​മാ​ണ് ആ​കെ അ​നു​വ​ദി​ച്ച​ത്. ഓ​രോ ബാ​ച്ചി​ലും 60 പേ​ർ​ക്ക് വീ​ത​മാ​ണ് പ​ഠി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക. ഇ​തോ​ടെ ജി​ല്ല​ക്ക് 3,180 സീ​റ്റു​ക​ൾ ല​ഭി​ക്കും. എ​ന്നാ​ൽ ഈ ​സീ​റ്റു​ക​ൾ കു​ട്ടി​ക​ൾ​ക്ക് മ​തി​യാ​കാ​തെ വ​രും.

ജി​ല്ല​യി​ൽ ര​ണ്ടാം​ഘ​ട്ട സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെൻറി​ൽ മാ​ത്രം 8,338 പേ​ർ സീ​റ്റ് കി​ട്ടാ​തെ പു​റ​ത്താ​ണ്. പു​തി​യ ബാ​ച്ചു​ക​ൾ പ്ര​കാ​രം കു​റ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടി പ​ഠി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ങ്കി​ലും ക​ണ​ക്ക് പ്ര​കാ​രം 5,158 പേ​ർ പു​റ​ത്ത് പോ​കും. ര​ണ്ടാം​ഘ​ട്ട സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെൻറി​ന് ജി​ല്ല​യി​ൽ 9,707 അ​പേ​ക്ഷ​ക​രാ​ണ് ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത്.ഇ​തി​ൽ 1,369 പേ​ർ​ക്കാ​ണ് അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​ത്. ക​ണ​ക്ക് പ്ര​കാ​രം സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പു​റ​ത്ത് നി​ൽ​ക്കു​ന്ന​തും മ​ല​പ്പു​റ​ത്താ​ണ്. ജി​ല്ല​യി​ൽ ആ​കെ 81,022 അ​പേ​ക്ഷ​ക​രാ​ണ് പ്ല​സ് വ​ണി​ന് അ​പേ​ക്ഷ‍ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}