'എന്റെ സംരംഭം നാടിന്റെ അഭിമാനം' സംരംഭകത്വ പൊതു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

വേങ്ങര: പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 2023-24 സാമ്പത്തികവർഷത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് ഹാളിൽ ജൂലൈ 26 ബുധനാഴ്‌ച രാവിലെ 10.30 നു സംരംഭകത്വ പൊതു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അൻപതോളം പേർ പങ്കെടുത്ത പരിപാടിയിൽ വേങ്ങര പഞ്ചായത്ത്‌ വ്യവസായ വകുപ്പ് പ്രതിനിധി അജയ് കെ.സി സ്വാഗതം പറഞ്ഞു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. 

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ടി.കെ അധ്യക്ഷനായി. വേങ്ങര പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി 
ചെയര്‍പേഴ്സണ്‍ ആരിഫ.എം, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്‌, സി.പി അബ്ദുൾ ഖാദർ എന്നിവർ ആശംസകൾ അറിയിച്ചു.
    
പരിപാടിയിൽ വേങ്ങര ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ സിതാര മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് സംശയനിവാരണവും നടന്നു. സംരംഭകത്വത്തിന്റെ പ്രാധാന്യത്തെ പറ്റി ചർച്ച ചെയ്ത ബോധവത്കരണ പരിപാടിക്ക് എ.ആര്‍ നഗർ ഗ്രാമപഞ്ചായത്ത് വ്യവസായ വകുപ്പ് പ്രതിനിധി വിഷ്ണു നന്ദി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}