ബദ് രിയ്യ ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു

വേങ്ങര: കുറ്റാളൂർ ബദ് രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി സംഘടന ബി എസ് എ സംഘടിപ്പിക്കുന്ന ആർട്സ് ഫെസ്റ്റിന്റെ ലോഗോപ്രകാശന കർമ്മം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ഇസ്ലാമിക സൂഫി ധാരയുടെ മനോഹാരിതയെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന കലാമാമാങ്കത്തിന് "കുൻ ഫയകൂൻ" എന്നാണ് പേര് നൽകിയിരിക്കുന്നത്. ബദ് രിയ്യ പൂർവ വിദ്യാർത്ഥി സയ്യിദ് സുബ്ഹാൻ ഫൈസിയാണ് ലോഗോ ഡിസൈൻ ചെയ്തത്. 

ലോഗോ പ്രകാശന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം,പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ,അബ്ദുൽ റഹ്മാൻ നിസാമി,മൂസ ഫൈസി പഴമള്ളൂർ,റഫീഖ് വാഫി,ഹുസൈൻ വാഫി, വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ട്  ഷബീബ് കാടാമ്പുഴ, ജനറൽ സെക്രട്ടറി അംജദ് ഇരുമ്പുചോല, ട്രഷറർ  അസ് ലം കുന്നത്ത്, ഫൈൻ ആർട്സ് കമ്മിറ്റി ചെയർമാൻ ജുനൈദ് പരപ്പനങ്ങാടി,  കൺവീനർ ഉനൈസ് കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}