ഫാത്തിമ ഹിബക്ക് ദേശീയ റെക്കോർഡ്

5 മിനുട്ടിനുള്ളിൽ 100 ചോദ്യങ്ങൾക്ക് ഉത്തരമെഴുതി ഫാത്തിമ ഹിബ മണപ്പുറം ടാലെന്റ് റെക്കോർഡ് ബുക്കിന്റെ ദേശീയ റെക്കോർഡിൽ ഇടംപിടിച്ചു. കണക്കിലെ 500 അക്കങ്ങൾ കുറഞ്ഞ സമയം കൊണ്ട് കാൽക്കുലേറ്റ് ചെയ്യുന്ന കാറ്റഗറിയിലാണ് ദേശീയ റെക്കോർഡ്. 

B.SMART ABACUS ന് വേണ്ടി RECORD ATTEMPT ൽ പങ്കെടുത്ത 254 വിദ്യാർത്ഥികളും ദേശീയ റെക്കോർഡ് സ്വന്തമാക്കി.
എറണാകുളം മുനിസിപ്പൽ കോർപ്പറേഷൻ ടൗൺഹാളിൽ നടന്ന ചടങ്ങിൽ TALENT RECORD TEAM അംഗമായ രാജസ്ഥാനിൽ നിന്നുള്ള രക്ഷിത ജയിൻ സർട്ടിഫിക്കറ്റ് കൈമാറി.

എം.യു.എച്ച്.എസ് ഊരകം വിദ്യാർത്ഥിനിയായ ഫാത്തിമ ഹിബ വെങ്കുളം B.SMART ABACUS ൽ അബാക്കസ് പരിശീലനം നടത്തുന്നത്.

ചടങ്ങിൽ എറണാകുളം എം പി ഹൈബി ഈഡൻ,മേയർ അഡ്വ. എം അനിൽകുമാർ, എം എൽ എ ടി ജെ വിനോദ് ഗിന്നസ് സത്താർ ആദൂർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}