ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാതല ശിങ്കാരിമേള മത്സരം ഈ മാസം 30ന്

ഓണാഘോഷത്തോടനുബന്ധിച്ച്‌ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും താനാളൂര്‍ ഗ്രാമപഞ്ചായത്തും എന്റെ താനൂരും ചേര്‍ന്ന് 30ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വട്ടത്താണിയില്‍ വെച്ച്‌ ജില്ലാതല ശിങ്കാരിമേള മത്സരം സംഘടിപ്പിക്കുന്നു.

മത്സരത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. മത്സരത്തില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകള്‍ 28ന് മുമ്പ് രജിസ്‌ട്രേഷൻ നടത്തണം. 

ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 20 ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9995252523 എന്ന നമ്പറിൽ ബന്ധപ്പെടണം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}