താമിർ ജിഫ്രി കസ്‌റ്റഡി മരണം: കേസ്‌ ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി

താനൂര്‍ താമിര്‍ ജിഫ്രി കസ്‌റ്റഡി കൊലപാതകക്കേസിലെ മുഴുവന്‍ കേസ്‌ ഡയറിയും ഹാജരാക്കാന്‍ മലപ്പുറം ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പിക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി.

കേസിലെ ഇത്‌ വരെയുള്ള അനേ്വഷണത്തിന്റെ പുരോഗതി വിശദീകരിക്കുന്ന റിപ്പോര്‍ട്ടും അടുത്ത ഏഴിന്‌ മുന്‍പായി ഹാജരാക്കണം. 
ക്രൈംബ്രാഞ്ച്‌ അനേ്വഷണം തൃപ്‌തികരമല്ലെന്നും മലപ്പുറം ജില്ലാ പോലീസ്‌ മേധാവിയുടെ നേതൃത്വത്തില്‍ കേസ്‌ അട്ടിമറിക്കാനാണ്‌ ക്രൈംബ്രാഞ്ച്‌ ശ്രമിക്കുന്നതെന്നും ആരോപിച്ചുള്ള ഹര്‍ജിയിലാണ്‌ കോടതിയുടെ നിര്‍ദേശം. 

സര്‍ക്കാര്‍ പ്രഖ്യാപിച്ച സി.ബി.ഐ അനേ്വഷണം ഉടനടി ആരംഭിക്കണമെന്നും അഡ്വ. മുഹമ്മദ്‌ ഷാ, അഡ്വ. അബീ ഷെജ്‌റിക്‌ എന്നിവര്‍ മുഖാന്തിരം താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ്‌ ജിഫ്രി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ഹാരിസ്‌ ജിഫ്രിയുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. കേസ്‌ ഏഴിന്‌ ജസ്‌റ്റിസ്‌ എ.ബദറുദ്ദീന്‍ വീണ്ടും പരിഗണിക്കും.

കഴിഞ്ഞ രണ്ടിന്‌ ക്രൈംബ്രാഞ്ച്‌ കേസനേ്വഷണം ഏറ്റെടുത്തെങ്കിലും കൊലപാതകത്തിന്റെ വകുപ്പുകള്‍ കൂട്ടി ചേര്‍ത്തതല്ലാതെ പ്രതികളെ കണ്ടെത്തുകയോ പോലീസുകാരെ പ്രതിചേര്‍ക്കുകയോ ചെയ്‌തിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. " താമിര്‍ ജിഫ്രിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ പോലീസുകാരെ മലപ്പുറം ജില്ലാ പോലീസ്‌ മേധാവിയുടെ താല്‍പര്യപ്രകാരം ക്രൈംബ്രാഞ്ച്‌ സംരക്ഷിക്കുകയാണ്‌. കേസിലെ സുപ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. താനൂര്‍ പോലീസ്‌ സ്‌േറ്റഷനിലെ സി.സി.ടിവി ദൃശ്യങ്ങള്‍ എടുക്കാത്തത്‌ ദുരൂഹമാണ്‌."-ണെന്നും ഹാരിസ്‌ ജിഫ്രിയുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു. കേസിലെ സാക്ഷികളായ പോലീസുകാരെയും താമിര്‍ ജിഫ്രിയോടൊപ്പം കസ്‌റ്റഡിയിലെടുത്ത 11 ചെറുപ്പക്കാരെയും ജില്ലാ പോലീസ്‌ മേധാവിയുടെ നേതൃത്വത്തില്‍ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}