ജല രക്ഷാ പരിശീലന ക്ലാസ് നടത്തി

നമ്മുടെ സമൂഹത്തെ ജല രക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകേണ്ടത് എത്രത്തോളം ആവശ്യമാണ് എന്നുള്ളത് ഈ കഴിഞ്ഞ കാലവർഷവും നമുക്ക് കാണിച്ചുതന്നതാണ്.  നമ്മുടെ DISASTER MANAGEMENT FORCE (DMF) സേന അംഗങ്ങൾ ഇന്ന് മൂന്നിയൂർ പഞ്ചായത്തിലെ ആലിൻചുവട് മുട്ടിയാറ പുഴയിൽ ജല രക്ഷാ ക്യാമ്പ് നടത്തി. 

പരിശീലന ക്ലാസ്സിൽ 150 ൽ അധികം ആളുകൾ പങ്കെടുത്തു. വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും അടങ്ങുന്ന സംഘമാണ് പരിപാടിയിൽ പങ്കെടുത്തത്.  

ക്ലാസിന്റെ ഉദ്ഘാടകനായി  തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസൻ ക്യാമ്പിലെ മുഖ്യ അതിഥിയായി. തിരൂരങ്ങാടി താലൂക്ക് മെഡിക്കൽ സൂപ്രണ്ട് ഡോ.പ്രഭു ദാസ്, തിരൂരങ്ങാടി എസ് ഐ സുജിത്ത് എന്നിവരും പങ്കെടുത്തു. രാവിലെ 8 മുതൽ 11 മണി വരെയായിരുന്നു ക്ലാസ്സ്. DMF ട്രൈനെർ ലബീബ് തിരൂരങ്ങാടി പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി. സേനാംഗങ്ങളായ  ഹമീദ്, ഫാസിൽ, ഫൈസൽ, യൂസഫ് ,ഷംസുദ്ദീൻ,ഗണേശ്,ഷിബു എന്നിവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}