കണ്ണമംഗലം: പടപ്പറമ്പ് നുസ്രത്തു സ്വിബിയാൻ ഹയർ സെക്കണ്ടറി മദ്രസയിൽ എസ്.കെ.എസ്.ബി.വി പടപ്പറമ്പ് യൂണിറ്റ് സംഘടിപ്പിച്ച ആർട്സ് മാനിയയുടെ ഉദ്ഘാടനം നടത്തി. എസ്.കെ.എസ്.ബി.വി പടപ്പറമ്പ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടി മഹല്ലത്തിലെ മുൻ ഖത്തീബും സ്വദർ മുഅല്ലിമും ആയ സി കെ അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. മദ്രസയിലെ സീനിയർ ഉസ്താദും മുഅദ്ദിനുമായ കുഞ്ഞിപോക്കർ മുസ്ലിയാർ പ്രാർത്ഥന നിർവഹിച്ചു.
എസ്.കെ.എസ്.ബി.വി പടപ്പറമ്പ് യൂണിറ്റ് കൺവീനർ സുബൈർ ഫൈസി പറപ്പൂർ ആമുഖ ഭാഷണം നടത്തി. സ്ഥാപനത്തിന്റെ സ്വദർ മുഅല്ലിം അഷ്റഫ് മന്നാനി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.ബി.വി വേങ്ങര മേഖല ജനറൽ സെക്രട്ടറി മുഹമ്മദ് ഫസീഹ് മണ്ടോട്ടിൽ സ്വാഗതവും പറഞ്ഞു. ഗാന രചയിതാവും ഗായകനുമായ അസൈൻ ചേറൂർ വിഷയാവതരണം നടത്തി. മദ്രസ ഉസ്താദുമാരായ ഫർഹാൻ ഹുദവി, മൊയ്തീൻകുട്ടി ഉസ്താദ്, അബ്ദുറഹീം ദാരിമി, റാഷിദ് ഹസനി, അബ്ദുല്ല ഹസനി, മുനീർ വാഫി, ഷബീബുദ്ധീൻ വാഫിയും എസ്.കെ.എസ്.എസ്.എഫ് പടപ്പറമ്പ് യൂണിറ്റ് ഭാരവാഹികളായ ജസീൽ, കാശിഫുൽ ഹഖ് എസ്.കെ.എസ്.ബി.വി ഭാരവാഹികളായ
മുഹമ്മദ് റബീഹ് യു പി,
ആഷിഖ് റഹ്മാൻ പി പി, ഫായിസ് റഹ്മാൻ പി പി, അസ്കർ അലി, മുനവ്വർ അലി, മുഹമ്മദ് സ്വാലിഹ് കെ, മുഹമ്മദ് ബാസിത്ത്, മദ്രസ വിദ്യാർത്ഥി വിദ്യാർത്ഥിനികളും പങ്കെടുത്തു.