മലപ്പുറം: മലപ്പുറം ആസ്ഥാനമായി സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന യുബി ഇന്റർനാഷണൽ യുവജന ശാക്തീകരണം ലക്ഷ്യം വെച്ച് സംഘടിപ്പിച്ച ഏകദിന പ്രസംഗ പരിശീലനത്തിന് തുടക്കമായി.
പൂക്കോട്ടൂർ ഗവ. എൽ.പി സ്കൂൾ കോൺഫ്രൻസ് ഹാളിൽ വച്ച് നടന്ന പരിപാടി സ്കൂൾ പി.ടി.എ പ്രസിഡന്റ് ഡോ. വി.പി സലീം ഉദ്‌ഘാടനം ചെയ്തു. യു.ബി ഇന്റർനാഷണൽ സെക്രട്ടറി സുരേഷ് കണ്ടംകുളം അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ സി. അബ്ദുൽ അഷ്റഫ്, പരിശീലകൻ കുഞ്ഞഹമ്മദ് കുഴിയേങ്ങൽ, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി എ.ടി ശ്രീകുമാർ,
യുബി ഇന്റർനാഷണൽ ഭാരവാഹികളായ മൊയ്തു കോഡൂർ, കമ്പർ റഹീം, സക്കീർ മച്ചിങ്ങൽ പ്രസംഗിച്ചു.