വലിയോറ പാടത്തെ വിവിധ കുളങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വേങ്ങര: മുഖ്യമന്ത്രിയുടെ 12 ഇന പ്രത്യേക പരിപാടിയുടെ ഭാഗമായി കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന "ജനകീയ മത്സ്യകൃഷി -പൊതു കുളങ്ങളിലെ മത്സ്യ നിക്ഷേപം" പദ്ധതിയുടെ ഭാഗമായി വിവിധ കുളങ്ങളിൽ വളർത്ത് മത്സ്യങ്ങളെ നിക്ഷേപിച്ചു.

വേങ്ങര പഞ്ചായത്ത് 14-ലാം വാർഡ് വലിയോറ പാടത്തെ വിവിധ കുളങ്ങളിൽ കാർപ്പ് വിഭാഗത്തിൽ പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം നിർവഹിച്ചു. അൻവർ മാട്ടിൽ, ജൂറൈജ് കാട്ടിൽ,സുഹൈൽ, റാഷിദ്‌ എ.കെ, നൗഫൽ എ.കെ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}