വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ശിശു സൗഹൃദ ബ്ലോക്ക് പദ്ധതിക്ക് തുടക്കം കുറിച്ചു

വേങ്ങര: വേങ്ങര ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിൽ മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള എല്ലാ അംഗൻവാടികൾക്കും കെട്ടിട നിർമ്മാണത്തിനായി ഫണ്ട് വകയിരുത്തുന്ന പദ്ധതിക്കാണ് തുടക്കമായത്.

വിവിധ ഘട്ടങ്ങളിലായി ഒന്നരക്കോടി രൂപ പദ്ധതിക്കായി വിനിയോഗിക്കും. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം എ ആർ നഗർ പഞ്ചായത്തിലെ മമ്പുറം തടത്തിൽ കോളനി അംഗൻവാടിയുടെ പ്രവർത്തി ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ പി കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ അധ്യക്ഷത വഹിച്ചു. എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാക്കത്തലി പരിപാടിയിൽ മുഖ്യാതിഥിയായി. 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സഫിയ മലേക്കാരൻ, പി പി സഫീർ ബാബു, ബ്ലോക്ക് മെമ്പർ അബ്ദുൽ അസീസ് പറങ്ങോടത്ത്, പി കെ അബ്ദുൽറഷീദ്, വാർഡ് മെമ്പർ ജുസൈറ മൻസൂർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റഷീദ് കൊണ്ടാണത്ത്, 
ഇസ്മായീൽ പൂങ്ങാടൻ, ബഷീർ മമ്പുറം, മൂസ്സ, കാട്ടീരി അബ്ദുറഹിമാൻ, നാസർ നീലേങ്ങൽ എന്നിവർ പ്രസംഗിച്ചു. അങ്കൺവാടി ടീച്ചർ സരിത പരിപാടിയിൽ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}