കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഹോട്ടല്‍ ഉടമകള്‍ക്കുള്ള എഫ്‌എസ്‌എസ്‌എഐ ഹൈജീൻ റേറ്റിംഗ്, ഫോസ്റ്റാക് ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
മലപ്പുറം ഫുഡ് സേഫ്റ്റി അസിസ്റ്റന്‍റ് കമ്മീഷണര്‍ സുജിത് ഉദ്ഘാടനം ചെയ്തു. കെഎച്ച്‌ആര്‍എ ജില്ലാ പ്രസിഡന്‍റ് സി.എച്ച്. സമദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന അഡ്വൈസറി ബോര്‍ഡ് ചെയര്‍മാൻ എം.മൊയ്തീൻകുട്ടിഹാജി, സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി. അബ്ദുറഹ്മാൻ, സംസ്ഥാന സെക്രട്ടറി സ്കറിയ നിലന്പൂര്‍, രക്ഷാധികാരി എ. ഷൗക്കത്തലി, ടി.പി. സജീര്‍, മുജീബ് ഓയാസിസ്, നബീല്‍ കസാമിയ, മുജീബ് അല്‍ഫറൂജ്, മാനു അറഫ, ജില്ലാ സെക്രട്ടറി കെ.ടി രഘു, ട്രഷറര്‍ ഹബീബ് റഹ്മാൻ എന്നിവര്‍ പ്രസംഗിച്ചു.