എ ആർ നഗർ പുകയൂർ ജി എൽ പി സ്കൂളിൽ പണി പൂർത്തിയാക്കിയ ടോയ്ലറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു

എ ആർ നഗർ: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ 6 ലക്ഷം രൂപ വകയിരുത്തി എ ആർ നഗർ പുകയൂർ ജി എൽ പി സ്കൂളിൽ പണി പൂർത്തിയാക്കിയ ടോയ്ലറ്റിന്റെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു. 

ചടങ്ങിൽ എ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാക്കത്തലി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനധ്യാപിക ജിഷ ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു. ബ്ലോക്ക് ഡിവിഷൻ മെമ്പർ എ പി അബ്ദുൽ അസീസ് അധ്യാപകരായ റഷീദ് കെ കെ, ഷാക്കിർ, രജിത, ശാരി, ഖൈറുന്നീസ, സ്റ്റാഫ് സെക്രട്ടറി രാധിക, ലിനി പി, സാദിഖ് എം വി, ഖാലിദ് എന്നിവർ പരിപാടിൽ ആശംസകൾ നേർന്നു. പി ടി എ പ്രസിഡന്റ് വേലായുധൻ ചടങ്ങിന് നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}