വേങ്ങര: ആസാദീ കാ അമൃത് മഹോത്സവത്തിന്റെ സമാപനതോടനുബന്ധിച്ച് രാജ്യത്തുടനീളം നടക്കുന്ന സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി എന്റെ മണ്ണ് എന്റെ രാജ്യം പദ്ധതിയുടെ വേങ്ങര ബ്ലോക്ക് തല ഉദ്ഘാടനം വേങ്ങരയിൽ വേങ്ങര ഗ്രാമ പഞ്ചായത്തും , എം.ജി.എൻ.ആർ.ഇ.ജി.എസ് , പി.വൈ.എസ് പരപ്പിൽപ്പാറയും സംയുക്തമായി സംഘടിപ്പിച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങരഗ്രാമപഞ്ചാത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി വേങ്ങര ഇല്ലിക്കൽ ചിറ പരിസരത്ത് 75 വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും, പഞ്ച പ്രാൻ പ്രതിജ്ഞ ചൊല്ലുകയും, പ്രദേശത്ത് നിന്നും മണ്ണ് ശേഖരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും പരപ്പിൽപാറ യുവജന സംഘം സമാഹരിച്ച വൃക്ഷതൈകൾ എം.ജി.എൻ.ആർ.ഇ.ജി.എസ് തൊഴിലാളികളെ ഉപയോഗപെടുത്തിയാണ് തൈകൾ നട്ടുപിടിപ്പിച്ചത്.
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 15 - ന്
ഓരോ വീട്ടിലും സ്ഥാപനത്തിലും ദേശീയ പതാക ഉയർത്തൽ ,
സൈനികരെ ആധരിക്കൽ എന്നി പരിപാടികളും സംഘടിപ്പിക്കും.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശൈലജ, മെമ്പർമാരായ എ.കെ സലീം, ആരിഫ മടപ്പള്ളി, കുറുക്കൻ മുഹമ്മദ്, റഫീഖ് മൊഴ്തീൻ ചോലക്കൻ , അബ്ദുൽ ഖാദർ സി.പി, മുബീന ഇ.കെ, നുസ്റത്ത് അമ്പാടൻ, നുസ്റത്ത് തുമ്പയിൽ , ഖമർ ബാനു,എം.ജി.എൻ.ആർ.ഇ.ജി.എസ്. എൻജിനീയർ മുബഷിർ
ഓവർസിയർ ആമിർ മാട്ടിൽ,എൻ വൈ വി അംഗങ്ങളായ അസ്ലം, രഞ്ജിത്ത്, ക്ലബ്ബ് ഭാരവാഹികളായ സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈപ്രൻ , ജംഷീർ ഇ.കെ, ഇബ്രാഹീം കെ കെ , ജി .എം . വി .എച്ച്.എസ് സ്കൂളിലെ എൻ എസ് എസ് യൂണിറ്റുകൾ പരിപാടിയിൽ പങ്കെടുത്തു.