തേർക്കയം ഗ്രീൻ വിന്നേഴ്സ് ഉദ്ഘാടനം നാളെ

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ വലിയോറ തേർക്കയം ഗ്രീൻ വിന്നേഴ്സ് റോഡ് ഉദ്ഘാടനം നാളെ (ശനി) ഉച്ചക്ക് 12 മണിക്ക് വേങ്ങര നിയോജകമണ്ഡലം എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലു പതിറ്റാണ്ടുകാലം കുത്തനെ യുള്ള ഇടവഴിയായി കിടന്ന സ്ഥലമാണ് റോഡായി മാറിയത്. ഇതോടെ 15 ഓളം കുടുംബങ്ങൾക്ക് യാത്ര സൗകര്യവും വാഹനഗതാഗത സൗകര്യവും സുഗമമാവും. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 25 ലക്ഷം രൂപ അനുവദിച്ചാണ് 200 മീറ്റർ നീളത്തിൽ മൂന്ന് മീറ്റർ വീതിയിൽ സൈഡ് ഭിത്തി നിർമ്മിച്ച് കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ചത്. പ്രദേശവാസികളുടെ ഏറെക്കാലത്തെ റോഡെന്ന സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിച്ചത്. ഉദ്ഘാടന ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഹസീന ഫസൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.പി.എം ബഷീർ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹിജാബി, വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. കെ കുഞ്ഞുമുഹമ്മദ്, വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ യൂസുഫലി വലിയോറ, വേങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.കെ കുഞ്ഞാലൻകുട്ടി, പി. കെ അലി അക്ബർ,  എ. കെ. എ.നസീർ, എം. ശശി, തുടങ്ങിയവരും രാഷ്ട്രീയ സാമൂഹിക രംഗത്തെമറ്റു പ്രമുഖരും സംബന്ധിക്കും. ഏറെ പ്രതിസന്ധികളും വെല്ലുവിളികളും അതി ജയിച്ചാണ് ഈറോഡ് യഥാർത്ഥമാക്കിയത്.വാർത്താ സമ്മേളനത്തിൽ വാർഡ് മെമ്പർ യൂസു ഫലി വലിയോറ, സംഘാടകസമിതി ഭാരവാഹികളായ പി.കെ. ഉസ്മാൻ ഹാജി കെ.കൃഷ്ണദാസ്,ടി.അലവിക്കുട്ടി, കെ.മുസ്തഫ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}