പറപ്പൂർ സി.എച്ച്. ബാപ്പുട്ടി മുസ്‌ലിയാർ അഞ്ചാം ആണ്ടുനേർച്ച സമാപിച്ചു

പറപ്പൂർ: സൂക്ഷ്മത നിറഞ്ഞ ജീവിതമാണ് മനുഷ്യന്റെ ജീവിതവിജയത്തിന് അടിത്തറ പാകുന്നതെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. പറപ്പൂർ സി.എച്ച്. ബാപ്പുട്ടി മുസ്‌ലിയാർ അഞ്ചാം ആണ്ടിന്റെ ഭാഗമായുള്ള പ്രാർഥനാസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചടങ്ങിൽ അധ്യക്ഷനായി. സി.എച്ച്. ബാവ ഹുദവിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ പ്രാർഥനാസമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

ഖത്മ് ദുആ സംഗമത്തിന് സയ്യിദ് നാസർഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}