കല്ലേങ്ങൽപടി സൗഹൃദ കൂട്ടായ്മ ഓണാഘോഷം നടത്തി

വേങ്ങര: ഊരകം കല്ലേങ്ങൽപടി സൗഹൃദ കൂട്ടായ്മക്ക് കീഴിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.    വടംവലി, കുടംഉടക്കൽ, സുന്ദരിക്ക് പൊട്ട് തൊടൽ, മിഠായി പെറുക്കൽ, ചാക്കിലോട്ടം, കസേരക്കളി തുടങ്ങി വിവിധ മത്സരങ്ങൾ കാണികൾക്ക് ആവേശമായി. 
എൽ എസ് എസ് വിജയികളെ പരിപാടിയിൽ ആദരിച്ചു.  

വിജയികൾക്ക് സുബൈർ കാരി, ടി പി ശങ്കരൻമാസ്റ്റർ, പി കെ ഹസൻ കുട്ടി, പി കെ അബ്ദു, പി കെ മൊയ്‌ദീൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മരക്കാർ കാരി, പി കെ ഹനീഫ, ഷഹീൻ കെ, ഹാഷിഖ് വി കെ, മിർസ പി കെ, സുനിൽ കെ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}