വേങ്ങര: ലോക് തന്ത്രി യുവ ജനതാദൾ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9ന് കിറ്റ് ഇന്ത്യ ദിനം വേങ്ങരയിൽ വെച്ച് വൈകുനേരം 4 മണിക്ക് ബഹുജന സംഗമം നടക്കുകയാണ്.
കിറ്റ് ഇന്ത്യ സമരം നടന്ന് 81 വർഷം പിന്നിട്ടിട്ടും അത് ഉയർത്തിയ വിപ്ലവ സ്മരണകൾ ഇന്നും നിലനിൽക്കുന്നു. ഗാന്ധിജി അടക്കമുള്ള നേതാക്കളെ ബ്രിട്ടീഷുകാർ ജയിലിലടച്ചപ്പോൾ സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണൻ ഡോ. റാം മനോഹർ ലോഹ്യ. അരുണ ആസിഫലി തുടങ്ങിയവർ സമര നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. കിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത് സോഷ്യലിസ്റ്റ് നേതാവായ യൂസഫ് മെഹ് റാലിയായിരുന്നു.
ബിജെപി ഭരണകൂടത്തിനെതിരായി സോഷ്യലിസ്റ്റുകളുടെ നേതൃത്വത്തിൽ രാജ്യത്ത് സമര പോരാട്ടങ്ങൾ ആരംഭിച്ചിരിക്കുന്നു. സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ കേന്ദ്രമായ ബീഹാറിൽ നിന്ന് ലാലു പ്രസാദ് യാദവിന്റെയും. നിതീഷ് കുമാറിന്റെയും നേതൃത്വത്തിൽ ജനാധിപത്യ -മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായുള്ള ജൈത്രയാത്രക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ സമര പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതിന് വേണ്ടി ലോക് തന്ത്രിക്ക് യുവജനതാദൾ മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രമാണ് വലുത് ബഹുസ്വരതയാണ് ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി ക്വിറ്റി ഇന്ത്യദിനം ആഗസ്റ്റ് 9ന് വൈ 4 മണിക്ക് വേങ്ങരയിൽ ബഹുജന സംഗമം നടക്കുകയാണ്.
പ്രസ്തുത പരിപാടി എൽ ജെ ഡി സംസ്ഥാന വൈ പ്രസിഡന്റ് അഡ്വ.എംകെ പ്രേമനാഥ് ( EX-MLA) ഉദ്ഘാടനം ചെയ്യുന്നതും എൽ ജെ ഡി മലപ്പുറം ജില്ല പ്രസിഡന്റ് സബാഹ് പുൽപ്പറ്റ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും
പത്ര സമ്മേളനത്തിൽ LYJD ജില്ല പ്രസിഡന്റ് എസ് കമറുദ്ദീൻ ജില്ല സെക്രട്ടറി ബഷീർ മാസ്റ്റർ. LJD ജില്ല സെക്രട്ടറി എം സിദ്ധാർത്ഥൻ. സംഘാടക സമിതി ഭാരവാഹികളായ മുഹമ്മദ് കുട്ടി. കോയ വേങ്ങര. ശിഹാബുദ്ധീൻ. മൊയ്തീൻ വലിയോറ അഷറഫ് ടി വി എന്നിവർ പങ്കെടുത്തു.