നസീമുൽ ഹുദാ മദ്രസ ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

ഊരകം: ഒ.കെ.എം നഗർ നസീമുൽ ഹുദാ ഹയർ സെക്കണ്ടറി മദ്രസ ഗോൾഡൻ ജൂബിലിയുടെ ഭാഗമായുള്ള ലോഗോ പ്രകാശനം മഹല്ല് ഖാളിയും മദ്രസ സ്ഥാപക നേതാവുമായ ഒ.കെ.മൂസാൻകുട്ടി മുസ്ലിയാർ നിർവഹിച്ചു.
       
ചടങ്ങിൽ മദ്രസ പ്രസിഡന്റ് അസിസ് ദാരിമി, സ്വദർ മുഅല്ലിം  മുഹമ്മദ് ഹസ്സൻ മുസ്ലിയാർ ,ട്രഷറർ ടി. അബ്ദുഹാജി, സ്വാഗത സംഘം കൺവീനർ കെ.ടി.അബ്ദുൾ മജീദ്, ജനറൽ സെക്രട്ടറി എൻ.പി.മുനീർ, കെ.ടി.അസൈൻ ,എൻ.പി.അബു ഹാജി, എം.ടി അലവി, കെ.ടി.അബ്ദുൾ ഗഫൂർ, ടി.നൗശാദ്, എം.കെ.മുഹമ്മദാജി, ടി.പി. കോയ, എം.കെ.അലവി ഹാജി, പാലേരി അയമുദു, എം. സൈദ്, എം.ടി.മുജീബ്, കെ.കെ.കോയക്കുട്ടി, കെ.അഫ്സൽ, കെ.ടി.ശുഹൈബ്, ടി.മുനീർ, വി.സലീം, വി.കെ.ഹമീദ്, അബ്ബാസ് കുപ്പേരി എന്നിവർ പങ്കെടുത്തു.
     
ഗോൾഡൻ ജൂബിലിയുടെ ഭാഗമായി 2023 ഡിസംബർ 23, 24 തിയ്യതികളിലായി കിഡ്നി രോഗനിർണ്ണയ ക്യാമ്പ് , ആരോഗ്യ സെമിനാർ, കുടുംബ സംഗമം, പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം, ആദരിക്കൽ ചടങ്ങ് ,മത പ്രഭാഷണം, സുവനീർ പ്രകാശനം, ഇശൽ വിരുന്ന് എന്നിവ സംഘടിപ്പിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}