സൺറൈസ് ക്ലബ്ബിന്റെ ഓണാഘോഷം ഗംഭീരമായി

വേങ്ങര: വലിയോറ പാണ്ടികശാല സൺറൈസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ യൂസുഫലി വലിയോറ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ടി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.

കെ. കുമാരൻ, കെ സുബ്രഹ്മണ്യൻ, കെ.നാരായണൻ, എ. കെ. മുഫസ്സിർ, കെ. അനൂപ്, ഫൈസൽ മടപ്പള്ളി എന്നിവർ സംസാരിച്ചു.

ചാക്കിലോട്ടം, കണ്ണുകെട്ടി കലം പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടു തൊടൽ, വടംവലി,എന്നീ മത്സരങ്ങളും അരങ്ങേറി.  മുന്നൂറോളം പേർക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി. 

വിവിധ മത്സരങ്ങളിലെ വിജയികൾക്ക് തൂമ്പിൽ ഇൽയാസ്, കെ. അനൂപ്, എം. ടി. ശംസുദ്ദീൻ, പി. വേലായുധൻ, എ. ടി. സൈനുദ്ദിൻ, ഫൈസൽ മടപ്പള്ളി, പി.സബിനേഷ് , പി.ബിനു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 

പരിപാടികൾക്ക് പി. ഷിബു , ടി. ആസിഫ്, യു.കെ. ആഷിഖ് ,പി. മൊയ്തീൻ ബാവ,പി. കെ. ഷെഫീക്ക്, എം. ശിഹാബുദ്ദീൻ,കെ. അനൂപ്, പി.. ശോഭരാജ്,പി. വേലായുധൻ, കെ.അഖിൽ, കരുമ്പിൽ റിയാസ്ബാവ, കെ.അൻവർ ജമാൽ, യു.കെ. ആസിഫ്, കെ.സുജിത് പി. രവി. എ.വി. വിനോദ്, കെ. മുസ്തഫ, പി.കെ. ബാവ മോൻ, എം. ജുസൈൽ, എം. അനുകുട്ടാപ്പു, ഒ.പി. ആസിഫ് , പി.കെ. അഫ്റാസ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}