വേങ്ങര: സുപ്രഭാതം പത്താം വാർഷിക ക്യാമ്പയിന്റെ ഭാഗമായി വേങ്ങര പരിധിയിലെ മുഴുവൻ പത്ര ഏജന്റ്മാരെയും ഉപഹാരം നൽകി ആദരിച്ചു.
വേങ്ങര ടൗൺ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്ന ചടങ്ങ് വേങ്ങര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം ഉദ്ഘാടനം ചെയ്തു. റേഞ്ച് കോർഡിനേറ്റർ അബ്ദുറഹിം മുസ്‌ലിയാർ വിഷയാവതരണം നടത്തി. പ്രസിഡന്റ് അബ്ദുൽഹമീദ് ഫൈസി അധ്യക്ഷതവഹിച്ചു.
കൺവീനർ മുജീബ് റഹ്മാൻ ബാഖവി, ജാബിർ ബാഖവി, ഹസ്സൻ മുസ്ലിയാർ സംസാരിച്ചു.