ദക്ഷിണമേഖലാ പെൺകുട്ടികളുടെ ഫുട്‌ബോൾ മത്സരത്തിൽ മലപ്പുറം നവോദയ ചാമ്പ്യൻമാർ

വേങ്ങര: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നവോദയ വിദ്യാലയങ്ങൾ തമ്മിലുള്ള കായികമത്സരത്തിൽ വനിതാ ഫുട്‌ബോളിൽ മലപ്പുറം നവോദയ ജേതാക്കളായി.

പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന ദേശീയ മത്സരത്തിൽ അവർ ഹൈദരാബാദ് റീജണെ പ്രതിനിധീകരിക്കും.

മലപ്പുറം നവോദയയിലെ വിദ്യാർഥികളായ ഡിജിൻ ദിവാകർ, എ. അഭിനവ്, ആൻമേരി സ്റ്റാൻലി, കെ.വി. ഹഷ്‌മി എന്നിവർ അത്‌ലറ്റിക്‌സിൽ യോഗ്യത നേടി. ഫസൽ അഹമ്മദ് പ്യാരി, എസ്തർ മേരി സോബി എന്നിവർ ബാസ്‌കറ്റ്‌ബോളിലും ആദു അഫ്രിൻ ഹാൻഡ്‌ബോളിലും ബാലഭാസ്‌കർ, കെ. റോഷൻ എന്നിവർ യോഗയിലും നിതിൻ ജ്യോതിവാസൻ ബാഡ്മിന്റണിലും യോഗ്യത നേടി. എ. ആദിൽ, സി. ദേവിക, പി. അബ്രാർ എന്നിവർ ജൂഡോയിൽ ദേശീയമത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}