ഐഡിയൽ റിലീഫ് വിംഗ് വേങ്ങര തിരൂരങ്ങാടി താലൂക്ക് ആശുപത്രി ശുചീകരിച്ചു

വേങ്ങര: ഐഡിയൽ റിലീഫ് വിംഗ് വേങ്ങര ഗ്രൂപ്പിന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ശുചീകരണ പ്രവർത്തനം നടത്തി.

രാവിലെ 7 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനം ഉച്ചക്ക് 1.30 നാണ് അവസാനിച്ചത്. ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് ബ്ലോക്ക്‌ ഉൾപ്പെടെ ആശുപത്രിക്ക് പരിസരത്തും നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ സ്ത്രീകളടക്കം 30 പേർ പങ്കെടുത്തു.

ശുചീകരണ പ്രവർത്തന പരിപാടി താലൂക്ക് ആശുപത്രിയിലെ സീനിയർ ഡോക്ടർ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. IRW സ്റ്റേറ്റ് മീഡിയ സെക്രട്ടറി ഫൈസൽ വേങ്ങര അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മുൻസിപ്പൽ കൗൺസിലർ ആയിശുമ്മു, ആശുപത്രി എച്ച് എം സി മെമ്പർ അബ്ദുറഹ്മാൻ കുട്ടി എന്നിവർ ആശംസകൾ അർപിച്ചു. 

IRW വേങ്ങര ഗ്രൂപ്പ് ലീഡർ പി.പി അബ്ദുറഹ്മാൻ മാസ്റ്റർ സ്വാഗതവും സെക്രട്ടറി അലിഅക്ബർ കെ.വി നന്ദിയും പറഞ്ഞു. നസീർ പി .ഇ ,മുഹമ്മദ് കബീർ കെ ,അഷ്റഫ് ,റഹീം കൊടിഞ്ഞി ,ലുബ്ന കൊടിഞ്ഞി ,അബൂബക്കർ കെ ,ഫാസിൽ കളിയാട്ടമുക്ക് എനിവർ ശുചീകരണ പ്രവർത്തികൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}