രാമായണം പ്രശ്നോത്തരി സംഘടിപ്പിച്ചു

വേങ്ങര: വലിയോറ (കച്ചേരിപ്പടി) കുണ്ടൂർചോല ശിവക്ഷേത്ര പരിപാലനകമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന "വൈഖരി" വേദപഠന ശാലയുടെ ആഭിമുഖ്യത്തിൽ രാമായണം പ്രശ്നോത്തരി സംഘടിപ്പിച്ചു.

മത്സരത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം മത്സരങ്ങളാണ് സംഘാടകർ ഒരുക്കിയിരുന്നത്. ധാരാളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ എസ്. അവണി ഒന്നാം സ്ഥാനവും എൻ.വി. അശ്വതി, ഹരിനന്ദ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 

മുതിർന്നവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം എം.എസ് ഷിജുവും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാ ക്രമം ശ്രീമതി. സുലോചന. പി.യുംശ്രീമതി.  പി.റ്റി. സരോജനിയും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാന ദാനങ്ങൾ വൈഖരി വേദപഠന ശാലയുടെ പ്രധാനധ്യാപിക പ്രൊഫ:ബിന്ദു, വൈഖരി വേദപഠന ശാലയുടെ കോർഡിനേറ്ററും ക്ഷേത്രകമ്മറ്റി പ്രസിഡന്റുമായ എം. ഭാസക്കരൻ, സെക്രട്ടറി എൻ. പി. സാൽ ബാബു, വൈസ്. പ്രസിഡന്റ് കെ.സി. മണികണ്ഠൻ, മാതൃ സമിതി സെക്ര: സരോജനി ടീച്ചർ തുടങ്ങിയവർ നിർവ്വഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}