കണ്ണമംഗലം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് രാജ്യത്തിടനീളം സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി "എന്റെ മണ്ണ് എന്റെ രാജ്യം "ക്യാമ്പിന്റെ ഉദ്ഘാടനം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ നിർവഹിച്ചു.
പരിപാടിയുടെ ഭാഗമായി 75 വൃക്ഷത്തൈകൾ നട്ട് അമൃത് വാടിക നിർമ്മിച്ചു. രാജ്യത്തിന് ഐക്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള പഞ്ച് പ്രാൺ പ്രതിജ്ഞ ചെങ്ങാനി രണ്ടാം വാർഡ് മെമ്പർ ഫാത്തിമ നജ്ല ടി കെ ചൊല്ലിക്കൊടുത്തു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നെഹ്റു യുവ കേന്ദ്ര, തെരുവോരം എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി കണ്ണമംഗലത്തെ സൈനികരായിട്ടുള്ള കേണൽ വിനോദ് കുമാർ, സഹീർ കോയിസൻ
എന്നിവരെ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
പഞ്ചായത്തുകളിൽ നിന്ന് ശേഖരിച്ച മണ്ണ് നെഹറു യുവ കേന്ദ്രയുടെ വളണ്ടിയസ് മുഹമ്മദ് അസ്ലം, രഞ്ജിത്ത് സി ഏറ്റുവാങ്ങി. പരിപാടിയിൽ തെരുവോരം ചെയർമാൻ പ്രശാന്ത്, അംഗങ്ങളായ രവി, രജീഷ് എന്നിവരും തൊഴിലുറപ്പ് പ്രവർത്തകരും നാട്ടുക്കാരും പങ്കെടുത്തു.