വേങ്ങര: സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോഡിന്റെ കീഴിലുള്ള പുസ്തകത്തിലെ പാഠ ഭാഗം വ്യത്യസ്തമാക്കി അവതരിപ്പിച്ചത് ശ്രദ്ധേയമായി.
ഖുർആൻ, ഹദീസ്, ലഹരി മൂലം പൊതുസമൂഹത്തിലുണ്ടാകുന്നതിന്മകൾ എന്നിവയല്ലാം ഉൾപ്പെടുത്തി വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം ശ്രഷ്ടിക്കുകയാണ് പാഠ ഭാഗത്തിലെ ഇതിവൃത്തം.
വേങ്ങര കണ്ണമംഗലം തടത്തിൽപുറായ മമ്പഉൽ ഉലൂം മദ്റസയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് പാഠഭാഗം ലഹരി വിരുദ്ധ പ്രവർത്തമാക്കി വ്യത്യസ്തമായി അവതരിപ്പിച്ചത്. പഠന പ്രവർത്തനത്തിന്റെ ഭാഗമായി
ലഹരി ഉപയോഗിക്കുന്നതി നാലുള്ള വിപത്തു കളെ കുറിച്ച് കുട്ടികൾ കുറിപ്പ്, ചിത്രങ്ങൾ എന്നിവ തയ്യാറാക്കി പുസ്തക രൂപത്തിലാക്കി പുറത്തിറക്കി.ക്ലാസ് ലീഡർ കെ കെ മിൻഹാജിന് കോപ്പി നൽകി മഹല്ല് ഖത്തീബ് ഹസൻ ദാരിമി പ്രകാശനം ചൈയ്തു.
എ ആർ നഗർ റൈഞ്ച് എസ് കെ എസ് ബി വി സെക്രട്ടറി പുള്ളാട്ട് അനീസുറഹ്മാൻ അദ്ധ്യക്ഷനായി. ഉസ്താദുമാരായ മുനീർവഹബി, കബീർദാരിമി,ഖാസിം മുസ് ലിയാർ മുണ്ടക്കൽ,റാഷിദ് ഫൈസി യൂണിറ്റ് എസ് കെ എസ് ബി വി ഭാരവാഹികളായ ദാനിശ് മുബാരിസ് പാമങ്ങാടൻ, ഷഹബാസ് പുള്ളാട്ട്, മെഹന തറിയിൽ എന്നിവർ നേതൃത്വം നൽകി.