ഇരിങ്ങല്ലൂർ: എസ് എസ് എഫ് കോട്ടപ്പറമ്പ് യൂണിറ്റ് ഔട്ട് ലുക്ക് 2.0 ആദർശ പഠനക്യാമ്പ് പ്രൗഢമായി സമാപിച്ചു. സംഗമത്തിന് യൂണിറ്റ് സെക്രട്ടറി അർഷദ് ഇകെ സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി വാഹിദ് കെ കെ അധ്യക്ഷത വഹിച്ചു.
കേരള മുസ്ലിം ജമാഅത് യൂണിറ്റ് പ്രസിഡന്റ് എ കെ അബ്ദു റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ എക്സിക്യൂട്ടീവ് അംഗം നിസാമുദ്ധീ ഹാഷിമി കണ്ണമംഗലം വിഷയവതാരണം നടത്തി. സെക്ടർ സെക്രട്ടറി ടി പി ഫാരിസ് ചാലോടി, പി മുജീബ് സഖാഫി ഇരിങ്ങല്ലൂർ, ഷാനിദ് കവല എസ് വൈ എസ് യൂണിറ്റ് ക്യാബിനറ്റ് അംഗങ്ങളായ സിദ്ധീഖ് സൈനി, സിപി സൈദലവി, ഇർഫാൻ പി പി, എസ് എസ് എഫ് യൂണിറ്റ് ഭാരവാഹികളായ അംജദ് ഇ കെ, സിനാൻ പി പി എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി അഫ്നൻ സിപി നന്ദി യും പറഞ്ഞു.